Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russian Troops

റഷ്യൻ സേന മാലിയിൽ തുടരും

മോ​​​സ്കോ: ​​​ജി​​​ഹാ​​​ദി ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ സാ​​​ന്നി​​​ധ്യം തു​​​ട​​​രു​​​മെ​​​ന്ന് ക്രെം​​​ലി​​​ൻ അ​​​റി​​​യി​​​ച്ചു.

റ​​​ഷ്യ​​​ൻ സേ​​​ന മാ​​​ലി വി​​​ട​​​ണ​​​മെ​​​ന്ന് അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള ഭീ​​​ക​​ര​​​രും തു​​​വാ​​​റ​​​ഗ് വി​​​മ​​​ത​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് മാ​​​ലി​​​യി​​​ലെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നും ജി​​​ഹാ​​​ദി​​​ക​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ മാ​​​ലി സ​​​ർ​​​ക്കാ​​​രി​​​നു പി​​​ന്തു​​​ണ തു​​​ട​​​രു​​​മെ​​​ന്ന് ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.

മാ​​​ലി​​​യി​​​ലെ ജി​​​ഹാ​​​ദി ആ​​​ക്ര​​​മ​​​ണം ആ​​​ഫ്രി​​​ക്ക​​​യി​​​ലെ റ​​​ഷ്യ​​​ൻ സേ​​​ന​​​യ്ക്കു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്. ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന സു​​​ര​​​ക്ഷ പ്ര​​​ദാ​​​നം ചെ​​​യ്യാ​​​ൻ റ​​​ഷ്യ​​​ക്കു ക​​​ഴി​​​യി​​​ല്ലെ​​​ന്ന് തെ​​​ളി​​​ഞ്ഞു. ഇ​​​തി​​​നു പു​​​റ​​​മേ റ​​​ഷ്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ​​​യും ആ​​​ക്ര​​​മ​​​ണം ബാ​​​ധി​​​ച്ചു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

Latest News

Corehub Up